ദോശമാവ്-കാല്‍കിലോ
മുട്ട -4
സവാള-1
പച്ചമുളക്-2
കുരുമുളകുപൊടി-1 സ്പൂണ്‍
നെയ്യ്
ഉപ്പ്
മല്ലിയില
മുട്ട
നല്ലപോലെ ഉടച്ച് പതപ്പിക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും പച്ചമുളകും സവാളയും
മല്ലിയിലയും ചേര്‍ക്കണം.
ദോശക്കല്ല്
ചൂടാക്കി ഇതില്‍ നെയ്യ് പുരട്ടി എല്ലാ സ്ഥലത്തേക്കും പരത്തുക. ഇതിലേക്ക് ഒരു തവി
ദോശമാവ് ഒഴിച്ച് ദോശക്കെന്ന പോലെ പരത്തുക. ഇതില്‍ അല്പം നെയ്യൊഴിക്കുക.
ഇതിനു
മേലെ മുട്ടക്കൂട്ടില്‍ നിന്നും രണ്ടു സ്പൂണ്‍ എടുത്ത് ദോശയ്ക്കു മീതെ ഒഴിക്കുക.
ഇതിനു മീതെ കുരുമുളകു പൊടി വിതറുക. ദോശയുടെ ഇരു വശവും തിരിച്ചിട്ട് പാകത്തിനു
വെന്തു കഴിഞ്ഞാല്‍ വാങ്ങാം. ഇത് ചട്നിയോ സോസോ ചേര്‍ത്ത് കഴിയ്ക്കാം.
മേമ്പൊടി
ദോശമാവ്
വേവുന്നതിന് മുന്‍പു തന്നെ മുട്ടക്കൂട്ടൊഴിക്കാന് ശ്രദ്ധിക്കണം. കുരുമുളകുപൊടി
വേണമെങ്കില്‍ മുട്ടക്കൂട്ടിലും ചേര്‍ക്കാം.